അപേക്ഷ എങ്ങനെ സമർപ്പിക്കാം?

പരാതി/നിവേദനം സമർപ്പിക്കുന്ന വിധം:

പുതുതായി പരാതി/നിവേദനം സമർപ്പിക്കേണ്ടവർ "പരാതി സമർപ്പിക്കുക " എന്നതിൽ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്ന രജിസ്ടേഷൻ പേജിൽ വിവരങ്ങൾ പൂർണ്ണമായി നൽകുക. ( ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ രജിസ്ട്രേഷന് നിർബന്ധമാണ്)
അപേക്ഷകന്‍റെ ഇമെയിൽ ഐ ഡി ആയിരിക്കും യൂസർനെയിം, പാസ് വേർഡ് നൽകി രജിസ്ടേഷൻ പൂർത്തിയാക്കുക. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി ലോഗിൻ ചെയ്ത് പരാതികൾ സമർപ്പിക്കാവുന്നതാണ്.

എന്തെങ്കിലും കാരണത്താൽ പരാതി/നിവേദനം ഭാഗീകമായി പൂർത്തികരിക്കുകയും സമർപ്പിക്കാൻ കഴിയാതെ വരുകയും ചെയ്താൽ അത് ലോഗിൻ പേജിലെ "താത്കാലികമായി സൂക്ഷിച്ചിരിക്കുന്ന പരാതികൾ" എന്നതിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും, അതിൽ ക്ലിക്ക് ചെയ്ത് പരാതി/നിവേദനം പൂർത്തീകരിക്കാവുന്നതാണ്. സമർപ്പിച്ച പരാതി/നിവേദനത്തിന്‍റെ നിലവിലെ അവസ്ഥ അറിയുവാൻ "പരാതിയുടെ സ്ഥിതി അറിയുക‍" എന്നതിൽ ക്ലിക്ക് ചെയ്ത് പരാതി/നിവേദനത്തിന്‍റെ നാൾ വഴി അറിയാൻ സാധിക്കും

...

അന്വേഷണങ്ങൾക്ക്

തേർഡ് ഫ്ലോർ ,നോർത്ത് ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം - 695001

ടെലി. 0471-2336866

ഇ-മെയിൽ. min.ind@kerala.gov.in